feeding
ചാലക്കുടി പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: പരാതിയുണ്ടെങ്കിൽ സ്ത്രീകളുടെ അടുത്തുപോയി അവ സ്വീകരിക്കുകയും പരിഹാരത്തിന് സംവിധാനം ഉണ്ടാക്കുകയും ചെയ്ത രീതി ആവിഷ്‌കരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളെ ദാക്ഷിണ്യമില്ലാതെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ചെയ്യുന്ന പൊലീസ് നയമാണ് പിണറായി സർക്കാരിന്റേതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ. പൊലീസ് സ്റ്റേഷനിൽ റോട്ടറി ക്ലബ് സ്ഥാപിച്ച അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി.
റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ജോഷി ചാക്കോ, നഗരസഭാദ്ധ്യക്ഷ ജയന്തി പ്രവീൺകുമാർ, നഗരസഭാ ഉപാദ്ധ്യക്ഷൻ വിൻസെന്റ് പാണാട്ടുപറമ്പിൽ, ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, എസ്‌.ഐ: ബി.കെ. അരുൺ, റോട്ടറി പ്രസിഡന്റ് കെ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സെക്രട്ടറി രാജു പടയാട്ടിൽ, സ്‌മൈൽ ചാലക്കുടി പ്രോജക്ട് ചെയർമാൻ ദിലീപ് നാരായണൻ, നഗരസഭാ കൗൺസിലർമാരായ ബിജി സദാനന്ദൻ, വി.ജെ. ജോജി, ബീന ഡേവിസ്, ലൈജി തോമസ്, മോളി പോൾസൺ, സുലേഖ ശങ്കരൻ, എൻ. കുമാരൻ, പി.ഡി. ദിനേശ് എന്നിവർ പ്രസംഗിച്ചു.