തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത കാറുകൾ കത്തിയുരുകി. തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് അടുത്ത് പണം നൽകി പാർക്ക് ചെയ്ത മൂന്നു കാറുകളാണ് തീയേറ്റ് ഉരുകിയത്. കാറിന്റെ മുൻവശത്തെ ബമ്പർ, ഹെഡ്‌ലെറ്റ് എന്നിവ ഉരുകി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
പാർക്കിംഗ് സ്ഥലത്തിന് അടുത്തുണ്ടായ തീ പുല്ലിന് പിടിച്ച് അതിൽ നിന്നും കാറുകൾക്ക് തീ ഏൽക്കുകയായിരുന്നു. ട്രെയിൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കാറുകൾ തീയേറ്റ് ഉരുകിയ നിലയിൽ ഉടമസ്ഥർ കണ്ടെത്തിയത്. പാർക്കിംഗ് ഏരിയയിൽ വലിയ രീതിയിൽ വളർന്നു നിൽക്കുന്ന പുല്ലുകളിലേക്ക് തീ പടർന്നു പിടിക്കാൻ ഇനിയും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചൂട് പ്രതിദിനം കനക്കുമ്പാൾ പാർക്കിംഗ് ഏരിയയിൽ നിന്നും ഇനിയും വാഹനങ്ങൾക്ക് തീയേൽക്കാനുള്ള സാദ്ധ്യതയുണ്ട്. പണം വാങ്ങിയാണ് യാത്രക്കാർ വാഹനം പാർക്ക് ചെയ്യുന്നതെങ്കിലും അവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ, റെയിൽവേ അധികൃതരോ കരാറുകാരോ തയ്യാറല്ല. സ്ഥലം വൃത്തിയാക്കി പാർക്കിംഗിന് അനുകൂലമാക്കുന്നതിന് ആവശ്യമായ നടപടി അധികൃതർ കെക്കൊള്ളുന്നില്ല. കാറുകളുടെ ഉടമകൾ വെസ്റ്റ് പൊലീസിൽ പരാതി നൽകി...