കോണത്തുകുന്ന്: വേള്ളൂക്കര പഞ്ചായത്തിലെ നാലാം വാർഡ് കല്ലംകുന്നിലെ വയോജന അയൽക്കൂട്ടത്തിന്റെ വാർഷിക സമ്മേളനം സി.ഡി.എസ് ചെയർമാൻ അനിത ബിജു ഉദ്ഘാടനം ചെയ്തു. ഷീജ തമ്പി അദ്ധ്യഷത വഹിച്ചു. ഇന്ദിര തിലകൻ, രാമചന്ദ്രൻ, എ.ഡി.എസ് അംഗംങ്ങളായ അംബിക ഗോപി, മോളിജോസ്, സി.ഡി.എസ് അംഗം സുമതി തിലകൻ, എ.ഡി.എസ് സെക്രട്ടറി സുബിത, അംഗനവാടി ടീച്ചർ പ്രഭ തുടങ്ങിയവർ സംസരിച്ചു.