വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യ പ്രദർശനത്തിന്റെ ബ്രോഷർ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശന കമ്മിറ്റി വർക്കിംഗ് ചെയർമാൻ എം.ആർ. സോമനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, പ്രദർശന കമ്മിറ്റി ഭാരവാഹികളായ അജിത്കുമാർ മല്ലയ്യ, സി.എ. ശങ്കരൻ കുട്ടി, പി.എൻ. ഗോകുലൻ, ടി.കെ. സനീഷ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 14 മുതൽ മാർച്ച് ഒന്നു വരെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത് .