പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ചുറ്റുവിളക്കിന് ഇന്ന് തുടക്കം. ശിവരാത്രി വരെ 25 ദിവസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്കിനോട് അനുബന്ധിച്ച് ദീപാരാധനയ്ക്കു ശേഷം ദീപാലങ്കാരം, തായമ്പക, പ്രദക്ഷിണം, പ്രസാദ വിതരണം എന്നിവയുണ്ടാകും. ഫെബ്രുവരി 15ന് കൊടിയേറ്റവും തുടർന്ന് ശിവരാത്രി വരെ വൈകീട്ട് പ്രസാദഊട്ടും കലാപരിപാടികളും ഉണ്ടായിരിക്കും.
കൊടിയേറ്റദിവസം ലക്ഷ്മി ഷാജിയുടെ നൃത്തങ്ങളോടെ കലാപരിപാടികൾക്ക് തുടക്കം കുറിക്കും.