ചാവക്കാട്: മണത്തല മഖ്ബറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ധീരസ്മരണയിൽ ചരിത്ര പ്രസിദ്ധമായ 232-ാം മണത്തല ചന്ദനക്കുടം നേർച്ച ആഘോഷം ഇന്നും, നാളെയും ആഘോഷിക്കും. ഇന്നലെ നേർച്ചയുടെ ഭാഗമായി അസർ നമസ്‌കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം ദുആ, കൂട്ട സിയാറത്ത് എന്നിവ നടന്നു. അബ്ദുൽ ലത്തീഫ് ദാരിമി അൽഹൈത്തമി, കെ.പി. ഖമറുദ്ദീൻ ബാദുഷ തങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ എട്ടിന് പ്രജ്യോതിയുടെ ആദ്യകാഴ്ച ജാറത്തിലെത്തും. തുടർന്ന് മറ്റുള്ള കാഴ്ചകൾ ജാറത്തിലെക്ക് പ്രവഹിക്കും.