ചേലക്കര: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കുപ്രചരണങ്ങൾക്കും കോൺഗ്രസ്, ഇടത്, മത തീവ്രവാദി ജിഹാദി കൂട്ടുകെട്ടിന്റെ രാഷ്ട്ര വിരുദ്ധ നിലപാടും തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ ചേലക്കര ജാഗരണ സദസ് നാളെ വൈകിട്ട് 5.30ന് ചേലക്കര ആലൂക്കാസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. സംഘപരിവാർ സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ജനജാഗരണ സമിതി സംഘടിപ്പിക്കുന്ന ജന ജാഗരണ സദസ്സിൽ രാഷ്ട്രീയ സ്വയം സേവക സംഘം സഹ പ്രാന്ത്രീയ സമ്പർക്ക പ്രമുഖ് കാ.ഭാ. സുരേന്ദ്രൻ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.