ചെരുതുരുത്തി: തട്ടകത്തമ്മയ്ക്കു മുന്നിൽ കൂപ്പുകൈകളുമായി നൂറുകണക്കിന് സ്ത്രീകൾ കോഴിമാം പറമ്പ് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു. രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകൾ പത്തര മണിയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ മേൽശാന്തി പുത്തില്ലത്ത് നാരായണൻ എമ്പ്രാന്തിരി, ക്ഷേത്രം ട്രസ്റ്റി മണ്ണഴി നാരായണൻ നമ്പൂതിരി തുടങ്ങിയവർ സഹകാർമ്മികരായി. മാനേജർ പ്രസാദ്, ക്ഷേത്ര കലാസാംസ്‌കാരിക സമിതി ഭാരവാഹികൾ, നാരായണീയം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകൾ പത്തു മണിയോടെ സമാപിച്ചു. 300ൽ അധികം സ്ത്രീകൾ അമ്മയ്ക്കു മുന്നിൽ പൊങ്കാല സമർപ്പിക്കാനെത്തിയിരുന്നു.