കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച് അന്നദാന യജ്ഞ സമിതി പച്ചക്കറി തൈ വിതരണം ചെയ്തു. ഭരണി മഹോത്സവ ദിനങ്ങളിൽ സമിതി നടത്തുന്ന അന്നദാനത്തിലേക്ക് ജൈവ പച്ചക്കറി എത്തിക്കുക, കാർഷിക സംസ്കാരം തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സേവാഭാരതി മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ വിതരണം ചെയ്തത്. ഷീല ടീച്ചറുടെ അദ്ധ്യക്ഷതയിൽ ഭാരതീയ കാർഷിക വിചാര കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനിൽ കുമാർ കൊക്കുവായിൽ ഉദഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. സേവാഭാരതി സെക്രട്ടറി ഒ.പി. സുരേഷ്, സേവാഭാരതി വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ശിവദാസൻ പോളശേരിൽ, മാതൃസമിതി സെക്രട്ടറി ശ്രീലക്ഷ്മി രഞ്ജിത്ത്, മായ സജീവ് എന്നിവർ പങ്കെടുത്തു.