തൃശൂർ: ഒടുവിൽ മേയറെ കൊണ്ട് രാജി വയ്പ്പിക്കാൻ സി.പി.ഐ തീരുമാനം. അജിത വിജയൻ ഇന്ന് രാജിവയ്ക്കും. വൈകീട്ട് മൂന്നിന് പ്രത്യേക കൗൺസിൽ യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി സി.പി.ഐയ്ക്കു നൽകാൻ ധാരണയായി. ശാന്ത അപ്പുവാണ് പുതിയ അദ്ധ്യക്ഷയാകുക. നിലവിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം.എൽ റോസി പുതിയ ഡെപ്യൂട്ടി മേയറാകും. ഏതെങ്കിലും കമ്മിറ്റി അദ്ധ്യക്ഷ പദവി വേണമെന്ന ആവശ്യവുമായാണ് സി.പി.ഐ നേരത്തെ ഉടക്കിയത്. കഴിഞ്ഞ ഡിസംബർ 12ന് മേയർ രാജി വയ്ക്കേണ്ടതായിരുന്നു. റോസി രാജിവയ്ക്കുന്ന ഒഴിവിലാണ് സി.പി.ഐയ്ക്കു സ്ഥാനം നൽകുന്നത്. മേയർ സ്ഥാനമൊഴിയുമ്പോൾ ഡെപ്യൂട്ടി മേയർ റാഫി ജോസ് ചുമതല വഹിക്കും. പുതിയ ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്ന മുറയ്ക്ക് റാഫി ജോസ് സ്ഥാനമൊഴിയും. ഇടതുമുന്നണിയിൽ മേയർ അജിത വിജയന്റെ രാജി നീണ്ട പശ്ചാത്തലത്തിൽ സി.പി.എമ്മിനകത്ത് വലിയ അതൃപ്തിയുണ്ടായിരുന്നു. വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയർ പദവിയിലെത്തിക്കാനും നീക്കമുണ്ടായിരുന്നു.

മേയർ പരിഗണിക്കുന്നത് ഇവർ

ഗ്രീഷ്മ അജയഘോഷ്

മുൻമേയർ അജിത ജയരാജൻ