തൃശൂർ : പൗരത്വ നിയമഭേദഗതികൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ ഗവർണർ കണ്ടില്ലെന്ന് നടിക്കരുതെന്നും വെറും സ്പീഡ് ഗവർണർ ആയി അധഃപതിക്കരുതെന്നും യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സൻ പറഞ്ഞു. യുവജനപക്ഷം ജില്ലാ കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരത് പോത്താനി അദ്ധ്യക്ഷനായി. അഡ്വ. പി.എസ്.സുബീഷ് , ബൈജു കണ്‌ഠേശ്വരം, വി.കെ. ദേവാനന്ദ്, ബിപിൻ വർക്കി, രാജു ചിരിയങ്കണ്ടത്ത്, പ്രിൻസ് സണ്ണി, ജഫ്രിൻ ജോസ് അരിക്കാട്ട്, സുധീഷ് ചക്കുങ്ങൽ, നൈഷാം നസീർ, നിബിൻ സക്കറിയ, റഫീക്ക് എടപ്പെട്ട, സനൽദാസ്, വിനു സഹദേവൻ, സുജിത് എം.എസ്., സുരേഷ് വി.വി., ടി.എ. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.