തൃശൂർ: സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മികച്ച സാഹിത്യ രചനകൾക്ക് ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം (ഡി.എഫ്.എം.എഫ്) ട്രസ്റ്റ് പുരസ്‌കാരങ്ങൾ നൽകുന്നു. സാഹിത്യകാരി ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥമാണ് കഥ, കവിത, ലേഖനം എന്നിവയ്ക്ക് സർട്ടിഫിക്കറ്റ്, സ്മാരകഫലകം, സാഹിത്യഗ്രന്ഥങ്ങൾ എന്നിവ അടങ്ങുന്ന 'ഗീതകം നവമുകുള പുരസ്‌കാരം' സമ്മാനിക്കുന്നത്. ആദ്യ പത്ത് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളുമുണ്ട്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ ഉൾപ്പെടുന്ന സമിതി രചനകൾ തെരഞ്ഞെടുക്കും. മാർച്ച് അവസാനവാരം പുരസ്‌കാരം വിതരണം ചെയ്യും. സോഷ്യൽ മീഡിയ ഉൾപ്പെടെയുളള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാത്ത കൃതികളാണ് പരിഗണിക്കുക. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങളാണ്. ഒരു വിഭാഗത്തിലേക്ക് ഒരാളുടെ ഒന്നിൽ കൂടുതൽ കൃതികൾ പരിഗണിക്കില്ല. ബയോഡാറ്റ, മൂന്ന് ഫോട്ടോ, സ്വയം സാക്ഷ്യപത്രം, പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ ഫെബ്രുവരി 29ന് മുമ്പ് ഗീതകം ലിറ്ററേച്ചർ കമ്മിറ്റി, എക്‌സ്ട്രീം മീഡിയ സൊല്യൂഷൻസ്, റൂം നമ്പർ-E4, രാമു കാര്യാട്ട് തിയേറ്റർ കോംപ്ലക്സ്, തൃശൂർ-20 എന്ന വിലാസത്തിലും
digitalfilmmakersforum@gmail.com ഇ മെയിലിലും കൃതികൾ അയക്കണം. ഫോൺ: 9447200959, 6282252846