library

നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിൽ നവീകരിച്ച ലൈബ്രറി ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിൽ നവീകരിച്ച ലൈബ്രറി ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എൻ.കെ. ഉദയകുമാർ, പ്രധാന അദ്ധ്യാപിക ടി.പി. സിന്ധു, സ്‌കൂൾ മാനേജർ ഇ.ആർ. പ്രസന്നകുമാർ, ടി.ബി. സരേഷ് ബാബു മാസ്റ്റർ, ബി.ആർ.സി ട്രയ്‌നർ കെ.കെ തുളസി ടീച്ചർ, ബി ചിത്ര ടീച്ചർ, വി. വേണഗോപാലൻ മാസ്റ്റർ, കെ.കെ. കരുണാകരൻ, പി.ടി.എ പ്രസിഡന്റ് സുമം രാജ്കുമാർ, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ വിജയൻ എന്നിവർ പങ്കെടുത്തു. സ്‌കൂൾ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ നൽകിയ ബി. ചിത്ര ടിച്ചറേയും നഴ്‌സറിയിലെ വേദ മനേഷിനേയും രണ്ടാം ക്ലാസിലെ പി.വി. ആദിദേവിനേയും ചടങ്ങിൽ ആദരിച്ചു.