കൊടുങ്ങല്ലൂർ: നഗരസഭയിൽ വാർഷിക പദ്ധതിയുടെ ഭാഗമായി തിരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആടുകളെ വിതരണം ചെയ്തു. ഈ വർഷത്തെ പദ്ധതിയിൽ 46 കുടുംബങ്ങൾക്കാണ് പ്രസവിച്ച ആടുകളെ വിതരണം ചെയ്യുന്നത്. 32 കി.ഗ്രാം വീതമുള്ളതും 10,000 രൂപ വിലയുമുള്ള ആടുകളെയാണ് നൽകിയത്. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, വെറ്ററിനറി സർജൻ ഡോ. ഇന്ദു എസ്. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.