മാള : പൂപ്പത്തിയിൽ ഭർത്താവും ഭാര്യയും വിഷം ഉള്ളിൽ ചെന്ന് മരിച്ചു. മാരിക്കൽ കരിപ്പാത്ര സുബ്രഹ്മണ്യൻ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. രാവിലെ വാതിൽ തുറക്കാതായപ്പോഴാണ് വീട്ടുകാർ അയൽക്കാരുടെ സഹായത്തോടെ വാതിൽ കുത്തിത്തുറന്നത്. ഇരുവരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. പ്രഭാവതി മരിച്ച നിലയിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇരുവരെയും ചാലായ്ക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിക്കാനിടയാക്കിയ കാരണം വ്യക്തമല്ല. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു...