മാള: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും സഹകരണത്തോടെ മാള ഹോളി ഗ്രേസ് അക്കാഡമിയിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് നടക്കുന്ന മേളയിൽ ഏഴായിരത്തോളം പേർക്ക് ജോലി ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 125 ൽ അധികം പ്രമുഖ കമ്പനികളാണ് മേളയിൽ പങ്കെടുക്കുക. ഫെബ്രുവരി രണ്ടിന് രാവിലെ എട്ട് മുതൽ മാള ഹോളി ഗ്രേസ് അക്കാഡമി എൻജിനീയറിംഗ് കോളേജിൽ സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം.

ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ജനറൽ, ഐ.ടി തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ളവർക്ക് നിരവധി അവസരങ്ങളാണ് ലഭിക്കുക. യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തുന്ന ഒരു ഉദ്യോഗാർത്ഥിക്ക് നാല് തൊഴിൽ വിഭാഗങ്ങളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. തൊഴിൽ മേള രാവിലെ ഒമ്പതിന് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.എസ് ദിലീപ് കുമാർ, കെ.ടി ബെന്നി, ജോളി വടക്കൻ, എം.കെ രവീന്ദ്രൻ, ജെയിംസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.