തൃശൂർ: കുറച്ചുകാലം മാത്രമാണ് ഭരിച്ചതെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യാനായെന്ന സംതൃപ്തിയോടെയാണ് മേയർ സ്ഥാനമൊഴിയുന്നതെന്ന് അജിത വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 635 കോടിയുടെ വികസന പ്രവൃത്തികൾക്ക് തുടക്കമിട്ടു. പിൻസീറ്റിൽ വർഗീസ് കണ്ടംകുളത്തി ഇരുന്നാണ് ഭരണം നിയന്ത്രിച്ചിരുന്നതെന്ന ആക്ഷേപത്തെയും ഖണ്ഡിച്ചു. അദ്ദേഹം മുന്നണിയുടെ നേതാവാണ്. ഇടതുമുന്നണിയുടെ നയങ്ങളാണ് നടപ്പാക്കിയത്. അതിൽ അഭിമാനമാണുള്ളതെന്നും വിശദീകരിച്ചു. ഷീ ലോഡ്ജ് പ്രാവർത്തികമാക്കിയത് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. സബ്‌വേ നിർമാണം പെട്ടെന്നു പൂർത്തിയാക്കിയതും നേട്ടമാണ്.

വികസനനേട്ടങ്ങൾ ഇവയെന്ന് മേയർ

പട്ടാളം റോഡ് വികസനത്തിന് തടസമായി നിന്ന ഹെഡ് പോസ്റ്റ്ഓഫീസ് പൊളിച്ചത്

അമ്മമാർക്കും കൈക്കുഞ്ഞുങ്ങൾക്കുമായി ഫീഡിംഗ് സെന്ററുകൾ ഒരുക്കി

നെഹ്‌റു പാർക്ക് നവീകരണം, ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ, സോണൽ ഓഫീസുകളുടെ നവീകരണം

ലാലൂരിലെ സ്‌പോർട്‌സ് സമുച്ചയം, സ്‌കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തൽ, ഹൈമാസ്റ്റ് ലൈറ്റുകൾക്കായുള്ള പദ്ധതികൾ