gvr-ardram
ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയർ സെൻറർ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയർ സെന്റർ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എസ്. ഷെനിൽ അദ്ധ്യക്ഷനായി. സംഭാവനയായി ലഭിച്ച ആംബുലൻസിന്റെ താക്കോൽ എം.എൽ.എയ്ക്ക് കൈമാറി. ഡോ. ആർ.വി. ദാമോദരൻ മുഖ്യാതിഥിയായിരുന്നു. പി.എസ്. പ്രസന്നകുമാർ, ഡോ. എ. ഹരിനാരായണൻ, പി.പി. വർഗീസ്, ജനു ഗുരുവായൂർ, വി.പി. ഉണ്ണിക്കൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, ലിജിത് തരകൻ, എ.എസ്. മനോജ്, കെ.കെ. ശ്രീനിവാസൻ, കെ.ടി. ശിവരാമൻ നായർ, വി.സി. സുരേഷ്, ബാലൻ വാറണാട്ട്, ജോഷി വർഗീസ്, രഞ്ജിത് പി ദേവദാസ്, ഉണ്ണി ഭാവന, ബാലകൃഷ്ണൻ നായർ അകമ്പടി, വി.സി. ജോസ് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് വർഷങ്ങളായി മികച്ച സേവനം കാഴ്ച വയ്ക്കുന്ന അനിൽ കല്ലാറ്റിന്റെ നേതൃത്വത്തിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നത്.