katayakal
കത്തുകളയക്കല്‍

പുതുക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരായി യു.ഡി.എഫ് രാഷ്ട്രപതിക്ക് ഒരു കോടി കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തുകൾ അയച്ചു. പുതുക്കാട് പോസ്റ്റ് ഓഫീസിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി സെബി കൊടിയൻ, നേതാക്കളായ ടി.വി. പ്രഭാകരൻ, വി.കെ. വേലുക്കുട്ടി, മേഴ്‌സി ജോണി, സതി സുധീർ, രാജു തളിയപറമ്പിൽ, തോബി തോട്ടിയാൻ, എം.ടി. മുരളി, സിജു പയ്യപ്പിള്ളി, ജോളി ചുക്കിരി എന്നിവർ പങ്കെടുത്തു.