കൊടുങ്ങല്ലൂർ: ഗവ.ഗേൾസ് ഹയർസെക്കൻ‌ഡറി സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ ആദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്കും ഗൈഡ്സ് രാജ്യപുരസ്കാർ വിജയികൾക്കുമുളള ഉപഹാരസമർപ്പണം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. കലാ-കായിക–ശാസ്ത്ര മേഖലകളിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അനുമോദനം, എൻഡോവ്മെന്റ് വിതരണം എന്നിവയും നടന്നു. പ്രിൻസിപ്പാൽ ആശ ആനന്ദ്, പി.ടി.എ പ്രസിഡന്റ് പി.എച്ച്. അബ്ദുൾ റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാംദാസ്, കുസുമം ഗോപാലകൃഷ്ണൻ, കൗൺസിലർ ശാലിനി വെങ്കിടേഷ് , എസ്.എം.സി ചെയർമാൻ എം.ആർ. സുനിൽദത്ത്, സ്റ്റാഫ് സെക്രട്ടറി എ.എസ് .ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.