kalam
കൂടപ്പുഴ കാട്ടുപറമ്പിൽ മുത്തപ്പൻക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി നടന്ന കളമെഴുത്തിന്റെ ദൃശ്യം

ചാലക്കുടി: കൂടപ്പുഴ കാട്ടുപറമ്പിൽ മുത്തപ്പൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് നാലിന് പകൽപ്പൂരം, വൈകീട്ട് ആറിന് നിറമാല ചുറ്റുവിളക്ക് എന്നിവ നടക്കും. തുടർന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലം രാത്രി 7.30ന് ക്ഷേത്രത്തിലെത്തും, തുടർന്ന് മുടിയാട്ടം, പന്തിരുനാഴി, എതിരേൽപ്പ്, ഗുരുതി എന്നിവ നടക്കും. ഫ്രെബ്രുവരി അഞ്ചിന് നടതുറപ്പ് മഹോത്സവം നടക്കും.