കൊടുങ്ങല്ലൂർ: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സോൺ കൊടുങ്ങല്ലൂർ പുന:ക്രമീകരണ സമ്മേളനം കൊടുങ്ങല്ലൂർ സി.ഐ പി.കെ പത്മരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു. ജോ. ആർ.ടി.ഒ സി.എസ് അയ്യപ്പൻ മുഖ്യാതിഥിയായി. ബിജു പാലിയേക്കര, എ.പി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മനോജ് (രക്ഷാധികാരി), സുജിത്ത് (നന്ദു) (പ്രസിഡന്റ്), സാദിഖ് (സെക്രട്ടറി), നിയാസ് (ട്രഷറർ) എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ശക്തിപ്രകടനവും നടന്നു.