ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ഗുരുപൂർണ്ണിമ ഭക്ത്യാദരപൂർവ്വം സംഘടിപ്പിച്ചു. യൂണിയൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരു പുഷ്പാഞ്ജലി, അഷ്ടോത്തര നാമാവലി, ഗുരുദേവ കീർത്തനാലാപനങ്ങൾ എന്നിവ നടന്നു. ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ദീപോജ്വലനം നടത്തി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷൺമുഖൻ അദ്ധ്യക്ഷനായി. ഗുരുവായൂർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, കൗൺസിലർ കെ.ജി. ശരവണൻ, മൃണാളിനി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ചതയം കലാവേദിയുടെ വാദ്യ, മേളങ്ങളോടെ നടന്ന ഗുരുദേവ കീർത്തനാലാപനങ്ങൾക്ക് ശംഭു മാസ്റ്റർ, ഷീന സുനിവ്, ജീജ സതീശൻ, വിജയാഗോപി, കാവീട്ടിൽ ബാലകൃഷ്ണൻ, ആതിര ഉണ്ണികൃഷ്ണൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജയ് നെടിയേടത്ത്
എന്നിവർ നേതൃത്വം നൽകി.
ചന്ദ്രബോസ് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയും, അഷ്ടോത്തര പുഷ്പാജ്ഞലിയും, നാമജപം എന്നിവയും നടന്നു. തുടർന്ന് പ്രസാദ വിതരണവും, അന്നദാനവും നടന്നു.