കൊടുങ്ങല്ലൂർ: പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ ഉപദേശിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകന്റെ സസ്പെൻഷനിലേക്ക് നയിച്ച വാട്സ് ആപ് ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് റിപബ്ളിക്കൻ പാർട്ടി ഒഫ് ഇൻഡ്യ സംസ്ഥാന പ്രസിഡന്റ് പി. ശശികുമാർ ആവശ്യപ്പെട്ടു. പട്ടികജാതി -വർഗ്ഗ ഏകോപന സമിതി, പട്ടികജാതി, വർഗ്ഗ ക്ഷേമ സമാജം തുടങ്ങിയ വിവിധ പട്ടികജാതി സംഘടനകളുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത അദ്ധ്യാപകനെ തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.ആർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ വി. ബാബു, വി. മുരളീധരൻ, പി.എൻ. അശോകൻ, അഡ്വ. സുനിൽ സി കുട്ടപ്പൻ, മനോഹരൻ പട്ടാമ്പി, രമേശൻ പാലക്കാട്, ടി.സി പ്രദീപ്, കൃഷ്ണൻകുട്ടി പടിക്കലാൻ എന്നിവർ സംസാരിച്ചു.