ചെറുതുരുത്തി: കണ്ണൂരിൽ നിന്നും കാക്കനാട് ജയിലിലേക്ക് ട്രെയിനിൽ കൊണ്ടുപോകുകയായിരുന്ന പ്രതി കൂടെയുള്ള പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ഇറങ്ങിയോടി. ബംഗ്ലാദേശിലെ ബോറിസൽ സ്റ്റേറ്റിൽ ഇന്ദൂർ കണി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മുത്തലിബ് സർദാർ മകൻ മാണിക് മാസ്റ്ററാണ് (35) ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഭാരതപ്പുഴ പാലത്തിന് സമീപം ട്രെയിനിൽ നിന്നും ഇറങ്ങിയോടിയത്. ഏറനാട് എക്‌സ്പ്രസിൽ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.