കയ്പമംഗലം: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പെൻഷനേഴ്‌സ് യൂണിയൻ പെരിഞ്ഞനം യൂണിറ്റ് സമ്മേളനം ആവശ്യപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു .സി. ഗോപാലകൃഷ്ണൻ, പി.വി ഗിരിജ, ഇ.ആർ കാർത്തികേയൻ, എം.കെ കൃഷ്ണൻ, എൻ.കെ സലില തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ടി.കെ ശങ്കരനാരായണൻ (പ്രസി), കെ.കെ. രാമകൃഷ്ണൻ (സെക്ര), പി.കെ. മുഹമ്മദ് സഗീർ (ഖജാൻജി)

..