കയ്പമംഗലം: എടത്തിരുത്തി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പുളിഞ്ചോടിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, യു.ഡി.എഫ് മണ്ഡലം കൺവീനർ പി.എ ഉബൈദുള്ള, മൻസൂർ അന്താറത്തറ, ഇൻഷാദ് വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.