തൃശൂർ: നിയന്ത്രണം വിട്ട് അതിവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അച്ഛൻ മരിച്ചു. മകൾക്ക് പരിക്കേറ്റു. നാലാംകല്ല് പള്ളിപ്പാട്ട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ അജിത്കുമാറാണ് (40) മരിച്ചത്. പരിക്കേറ്റ മകൾ അശ്വതിയെ (16) ഒളരി മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയ അശ്വതി തീവ്രപരിചരണ വിഭാഗത്തിലാണ്. കുന്നത്തങ്ങാടിയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. സൗദിയിൽ ജോലി ചെയ്യുന്ന അജിത് കുമാർ ഒരാഴ്ച മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്. മകളുമൊത്ത് മുളയത്തെ ഭാര്യ വീട്ടിൽ ഉത്സവത്തിന് സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജിത് കുമാർ രാത്രി പത്തോടെ മരിച്ചു. സ്‌കൂട്ടറിനെ അതിവേഗത്തിൽ മറികടക്കാൻ കാർ ശ്രമിക്കുന്നതിനിടയിലാണ് അപകടം. മൺപാത്രക്കടയിലും, റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചശേഷമാണ് സ്‌കൂട്ടറിൽ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അശ്വനി തെറിച്ചുവീണു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ അജിത് കുമാറിനെ കാറിനടിയിൽ നിന്നാണ് പുറത്തെടുത്തത്. അരണാട്ടുകര ചാലിശ്ശേരി ഫ്രാൻസിസിന്റേതാണ് കാർ. പ്രീതിയാണ് അജിതിന്റെ ഭാര്യ. അമ്മ: കനകവല്ലി. മകൻ: അശ്വജിത്ത്...