തൃശൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഐ.ടി സെൽ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഗാന്ധിദർശനങ്ങൾ പ്രചരിപ്പിക്കുകയും പ്രവർത്തകരെ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യം. ഗാന്ധി ദർശൻ വേദി സംസ്ഥാന വൈസ് ചെയർമാൻ ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ വർഗീസ് അദ്ധ്യക്ഷനായി. അഖിൽ എസ്. നായർ, രാമചന്ദ്രൻ പള്ളിയിൽ, സി.എച്ച് രാജേന്ദ്ര പ്രസാദ്, വി.എം. രാജേഷ്, പ്രൊഫ. യു.എസ് മോഹനൻ, ഇ.കെ ബാവ, സെബി ഇരുമ്പൻ, വിൽസൻ പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.