വാടാനപ്പിള്ളി: തളിക്കുളം പത്താംകല്ല് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി യുവാവിനെ ആന്റി നർക്കോട്ടിക്ക് സ്പെഷൽ ഫോഴ്സും വാടാനപ്പിള്ളി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ സ്വദേശി വടവേട്ട വീട്ടിൽ രാമദാസാണ് ( 37) അറസ്റ്റിലായത്. ഇയാൾ മുമ്പ് പാലക്കാട് ജില്ലയിൽ സ്പിരിറ്റ് കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
വാടാനപ്പിള്ളി എസ്.എച്ച്.ഒ കെ.ആർ ബിജു, എസ്.ഐ പ്രദീപ്, ഡൻസാഫ് ടീം അംഗങ്ങളായ എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ ജയകൃഷ്ണൻ, ജോബ്, ഷൈൻ, അരുൺ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, ബിനു, മാനുവൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്...