gvr
ഗുരുവായൂർ ക്ഷേത്രനടയിലെ ബേക്കറിയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ റെയ്ഡ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിലെ ബേക്കറിയിൽ എലി കരണ്ട നിലയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഹൽവ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു നശിപ്പിച്ചു. 10 പൗച്ചുകൾ ആയി പേപ്പറിൽ പൊതിഞ്ഞ നിലയിൽ വെച്ചിരുന്ന ഹൽവയുടെ പുറം ഭാഗം മുഴുവൻ എലി കരണ്ട് ഭക്ഷ്യയോഗ്യമല്ലായിരുന്നു. കടയുടമയ്ക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാൻ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഈന്തപ്പഴം സാമ്പിൾ പരിശോധനയ്ക്ക് ശേഖരിച്ച് എറണാകുളം റീജ്യണൽ അനാലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മേൽനടപടികൾ കൈക്കൊള്ളും. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എ ജനാർദ്ദനന്റെ നിർദേശം അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ പ്രദീപ് കുമാർ, രാജീവ് സൈമൺ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി...