ചെറുതുരുത്തി: ദേശമംഗലം ഗവ. ഐ.ടി.ഐയുടെ യൂണിയൻ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. ഈ വർഷത്തെ ആർട്ട്‌സ് ഫെസ്റ്റ് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. ട്രെയിനീസ് കൗൺസിൽ ചെയർമാൻ ബോണി ആന്റണി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജയരാജൻ പ്രിൻസിപ്പൽ ഷാജൻ ടി.എ, പി.ടി.എ പ്രസിഡന്റ് രാജൻ യു, പി. സുരേഷ്, പി.എസ്. പ്രദീപ്, എം.എസ്. സ്മിത, പി. വരുൺ, കെ.എസ്. വർഷ തുടങ്ങിയവർ സംസാരിച്ചു.