thakkol-danam
സി.പി.എം കയ്പമംഗലം ലോക്കല്‍ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബേബി ജോൺ നിര്‍വഹിക്കുന്നു

കയ്പമംഗലം: സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റി ബലിപറമ്പ് കോളനി പരിസരത്ത് താമസിക്കുന്ന മരണപ്പെട്ട പറപറമ്പിൽ പുഷ്പന്റെ ഭാര്യ റിനിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ബേബി ജോൺ നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി പി.എം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.വി പീതാംബരൻ, കെ.എ വിശ്വംഭരൻ മാസ്റ്റർ, എം.എ ഹാരിസ് ബാബു, ലോക്കൽ സെക്രട്ടറി അഡ്വ. വി. കെ ജ്യോതിപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് എന്നിവർ സംസാരിച്ചു..