കൊടകര: നെല്ലായി പറപ്പൂക്കര പഞ്ചായത്ത് സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിൽ പ്രസിഡന്റ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് സമിതി ഭാരവാഹികൾ ആരോപിച്ചു. 15 ലക്ഷത്തോളം രൂപ അഴിമതി നടത്തിയ പ്രസിഡന്റിനെതിരെയും സെക്രട്ടറിക്കെതിരെയും നിയമ നടപടിയെടുക്കണമെന്നും വടുതല നാരായണൻ, സുരേഷ് മേനോൻ, ബൈജു ചെല്ലിക്കര എന്നിവർ പറഞ്ഞു.