കോടാലി: ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തരിശുരഹിത കേരളം എന്ന ആശയം മുൻനിറുത്തി കുട്ടികളിലേക്ക് കാർഷിക സംസ്കാരം പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ജൈവ നെൽക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജയന്തി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. നാടൻ പാട്ട് കലാകാരൻ രമേഷ് കരിന്തലക്കൂട്ടം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ അനീഷ് എന്നിവർ മുഖ്യാഥിതികളായി. മഞ്ജു സജി, സുബിത വിനോദ്കുമാർ, ജിസ്സി ടിറ്റൻ, എൻ.എസ്. വിദ്യാധരൻ, പ്രസിഡന്റ് എ.എം. സത്യൻ, പ്രകാശൻ ഒറ്റാലി തുടങ്ങിയവർ സംസാരിച്ചു.