പുതുക്കാട്: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ വിമലിനും ഭാര്യ തനൂജയ്ക്കും ടോൾ ബൂത്തിൽ നേരിട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് പരിഷത്ത് കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ പാലിയേക്കര സെന്ററിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ സമിതി അംഗം പ്രൊഫ. സി. വിമല ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ അദ്ധ്യക്ഷനായി.

നെന്മണിക്കര പഞ്ചായത്ത് അംഗം വി.ആർ. സുരേഷ്, ടോൾ വിരുദ്ധ സമര സമിതി പ്രവർത്തകൻ സി.യു. സന്തോഷ്, പരിഷത്ത് ഭാരവാഹികളായ എം.എം. ജയശ്രീ, അംബിക സോമൻ, കെ.കെ. അനീഷ്‌കുമാർ, സോമൻ കാര്യാട്ട്, ടി.എ. വേലായുധൻ, പി.ആർ. ജിനേഷ്, ആക്രമണം നേരിട്ട വിമൽ എന്നിവർ സംസാരിച്ചു.