വടക്കാഞ്ചേരി: നഗരസഭയിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിയെയും അസിസ്റ്റന്റ് എൻജിനിയറെയും ഉപരോധിച്ചു. അനിൽ അക്കര എം.എൽ.എ സമ്പൂർണ്ണ എൽ.ഇ.ഡി നഗരസഭയ്ക്കായി അനുവദിച്ച രണ്ടര കോടി രൂപ രാഷ്ടീയ കാരണങ്ങളാൽ സ്ട്രീറ്റ് ലൈറ്റ് സംവിധാനം അവതാളത്തിലായതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. 15 ദിവസത്തിനകം സ്ട്രീറ്റ് ലൈറ്റുകൾ റിപ്പയർ ചെയ്തില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നേട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ അറിയിച്ചു.