പുതുക്കാട്: ഊർജ്ജ മിതത്വം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടിന് പുതുക്കാട് മണ്ഡലത്തിൽ തുടക്കം. പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. മുപ്‌ളിയം ഹയർ സെക്കൻഡറി സ്‌കൂളിലും അളഗപ്പനഗർ ഹയർ സെക്കൻഡറി സ്‌കൂളിലും സംഘടിപ്പിച്ച ക്ലാസിൽ കോ- ഓർഡിനേറ്റർ ഡോ. ടി.വി. വിമൽ കുമാർ വിഷയാവതരണം നടത്തി. തുടർ പ്രവർത്തനങ്ങൾക്കായി ഓരോ സ്‌കൂളിൽ നിന്നും പത്ത് പേരടങ്ങുന്ന ഊർജ മിതത്വം സ്റ്റുഡന്റ്സ് അബാസിഡർമാരെയും തിരഞ്ഞെടുത്തു.