കൊടകര: വട്ടേക്കാട് ശ്രീദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിലെ ശ്രീരുദ്രമഹായാഗവും ഉപദേവ പ്രതിഷ്ഠയും കാവടി ഉത്സവവും ആഘോഷിച്ചു. ഗണപതിഹോമം, യാഗശാലയിൽ യജ്ഞം, ശാസ്താവ്, ഹനുമാൻ തുടങ്ങിയ ഉപദേവൻമാരുടെ പ്രതിഷ്ഠ, കാവടി, കാളകളി, സാംബവ നൃത്തം, ചിന്ത് പാട്ട്, മുടിയാട്ടം, തെയ്യം എന്നിവ ഉണ്ടായി.
തപോവനം അശ്വനിദേവ് തന്ത്രി യജ്ഞാചാര്യനായി. തുടർന്ന് നടന്ന പൊതുയോഗം ശബരിമല മുൻ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ചികിത്സാ സഹായവും, ക്ഷേത്രങ്ങൾക്ക് ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. കൈമുക്ക് മന നാരായണൻ നമ്പൂതിരി, അഴകത്ത് മന ഹരിദത്തൻ നമ്പൂതിരി, അഴകത്ത് മന ത്രിവിക്രമൻ നമ്പൂതിരി, ശെൽവരാജ് ശാന്തി, പൂത്തോട്ട ലാലൻ തന്ത്രി, തപോവനം അശ്വനിദേവ് തന്ത്രി എന്നിവർ സംസാരിച്ചു.