തൃശൂർ: സി.ബി.എസ്.ഇ ദേശീയ തല കഥാവതരണത്തിൽ നന്ദന ജയചന്ദ്രന് മൂന്നാം സ്ഥാനം. ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന ദേശീയ തല കഥാവതരണ മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി നന്ദന ജയചന്ദ്രൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം റീജ്യണിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലേക്ക് അർഹത നേടിയത്.