തൃശൂർ: സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 12ാം അന്തർദ്ദേശീയ നാടകോത്സവം സമാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. അക്കാഡമി ചെയർപേഴ്‌സൻ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവർ പ്രസംഗിച്ചു. മികച്ച രീതിയിൽ നാടകോത്സവം നടത്താൻ മാർഗനിർദേശം നൽകിയ ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവറെ 13ാം അന്തർദേശീയ നാടകോത്സവത്തിന്റെയും ഫെസ്റ്റിവൽ ഡയറക്ടറായി തീരുമാനിച്ചതായി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു.