meeting
ചാലക്കുടി തിരുനാൾ ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് ചേർന്ന അവലോകന യോഗം നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു..

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുന്നാൾ നടത്തിപ്പിന് മുന്നോടിയായി അവലോകന യോഗം നടത്തി. ചാലക്കുടിയുടെ ദേശീയോത്സവമായ അമ്പുതിരുനാൾ ആർഭാടമായി നടത്തുന്നതോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനും തീരുമാനമായി. ജനപ്രതിനിധികളും പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. പാരീഷ് ഹാളിൽ നടന്ന യോഗം നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പൻ, വാർഡ് കൗൺസിലർ സീമാ ജോജോ, എസ്.ഐ ബി.കെ അരുൺ, ഫയർഫോഴ്‌സ് ഓഫീസർ സി.ഒ ജോയ്, വില്ലേജ് ഓഫീസർ ഷൈജു ചെമ്മണ്ണൂർ, ജനറൽ കൺവീനർ ജോഷി പുത്തരിക്കൽ, ട്രസ്റ്റി പൗലോസ് ചിറപ്പണത്ത് എന്നിവർ പ്രസംഗിച്ചു.