പാവറട്ടി: സി.കെ. മേനോൻ സ്മാരക യുവ വ്യവസായ അവാർഡ് ഷിഹാബ് അബൂബക്കറിന്. ഇന്ത്യയിലും വിദേശത്തും വൻകിട കെട്ടിട നിർമ്മാണ രംഗത്ത് അതിനൂതന സാങ്കേതിക വിദ്യയായ പോസ്റ്റ് ടെൻഷൻ ടെക്‌നോളജി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്ന മസ്‌കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോ പോസ്റ്റ് ടെക് ഇന്റർനാഷണൽ കമ്പനിയുടെ എം.ഡിയും യൂറോ ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.ഇ.ഒയും ആണ് ഷിഹാബ് അബൂബക്കർ. ഒമാൻ, ദുബായ്, ഖത്തർ എന്നീ ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ത്യയിൽ കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ വ്യവസായ രംഗം അതിവിപുലമാണ്. നാട്ടിക ബീച്ച് ഫെസ്റ്റിവൽ രാമു കാര്യാട്ട് സ്മാരക ഫിലീം അവാർഡ് ചടങ്ങിൽ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് അവാർഡ് സമ്മാനിച്ചത്.
കാപ്
സി.കെ. മേനോൻ സ്മാരക യുവ വ്യവസായ അവാർഡ് ഷിഹാബ് അബൂബക്കറിന് ഗോകുലം ഗോപാലൻ നൽകുന്നു.
(തൃപ്രയാർ ലേഖകൻ ഈ വാർത്ത നൽകിയിട്ടുണ്ടോ )