marchants
ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നഗരക്കാഴ്ചയുടെ ലോഗോ പ്രകാശനം ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് നിർവ്വഹിക്കുന്നു

ചാലക്കുടി: ചാലക്കുടിയിലെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാളിന് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നഗരക്കാഴ്ചയുടെ ലോഗോ പ്രകാശനം നടത്തി. ഡിവൈ.എസ്.പി സി.ആർ സന്തോഷ് പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത് അദ്ധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി മാർട്ടിൻ, നഗരക്കാഴ്ച ചെയർമാൻ രഞ്ജിത്ത് പോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, ജനറൽ കൺവീനർ ദേവസിക്കുട്ടി പനേക്കാടൻ, ബിനു മഞ്ഞളി, ബിനു പെരേപ്പാടൻ, ഡോ. ഷാജി പൗലോസ്, എം.ജെ ജോയ്, സിന്ധു ബാബു, റെയ്‌സൺ ആലുക്ക എന്നിവർ പ്രസംഗിച്ചു.