ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയിൽ എഴുന്നള്ളിക്കാൻ കൊണ്ടുവന്ന രണ്ട് ആനകളെ വനം വകുപ്പ് അധികൃതർ തിരിച്ചയച്ചു. രണ്ട് ആനകളുടെ ശരീരത്തിലും വലിയ മുറിവുകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡേവിസ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് തിരിച്ചയച്ചത്. തോട്ടൻ കേശവൻ എന്ന കൊമ്പനെ ചാവക്കാട് നിന്നും, എഴുന്നള്ളിപ്പിന് കൊണ്ട് വന്നിരുന്ന മറ്റൊരു കൊമ്പനെ കുന്നംകുളത്ത് വച്ചുമാണ് തിരിച്ചയച്ചത്. നേർച്ച പ്രമാണിച്ച് സജീവൻ, പ്രേമനാഥ്‌, സാജൻ, പ്രഭാശങ്കർ എന്നീ വനംവകുപ്പ് സെക്‌ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മണത്തലയിൽ ക്യാമ്പ് ചെയ്തിരുന്നു...