unarvu
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്‌ പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്‌ വി.എ. നദീർ ഉദ്ഘാടനം ചെയ്യുന്നു.

കോണത്തുകുന്ന് : പുത്തൻചിറ പഞ്ചായത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഉണർവ് 2020 എന്ന പേരിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി പി.എം ഹസീബ് അലി, കെ.വി സുജിത് ലാൽ, എം.പി സോണി, വാസന്തി സുബ്രഹ്മണ്യൻ, ഷൈല പ്രകാശൻ, ഐ.എസ് മനോജ്, സംഗീത അനീഷ്, റിഫായ അക്തർ, എം.കെ കാഞ്ചന തുടങ്ങിയവർ സംസാരിച്ചു. മോട്ടിവേഷണൽ സ്പീക്കർ തിരുവനന്തപുരം ആത്മ എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മനായകം മഹാദേവൻ നയിച്ച മോട്ടിവേഷൻ ക്ലാസും, പുത്തൻചിറ പൈതൃകം സ്കൂൾ ഒഫ് ഡാൻസ് ആൻഡ് ആർട്സ് അവതരിപ്പിച്ച 'ക്ലീൻ പുത്തൻചിറ" നൃത്താവിഷ്കാരവും നടന്നു.