പുത്തൻചിറ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ ഉദ്ഘാടനം ചെയ്യുന്നു
കോണത്തുകുന്ന്: പുത്തൻചിറ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വയോജനങ്ങൾക്ക് 115 കട്ടിലുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിഹിതമായ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കട്ടിലുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.ഐ നിസാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.പി സോണി, കെ.വി സുജിത് ലാൽ, വാസന്തി സുബ്രഹ്മണ്യൻ, ഷൈല പ്രകാശൻ, ഐ.എസ് മനോജ്, മഹേഷ് മോഹൻ, സംഗീത അനീഷ് തുടങ്ങിയവർ സംസാരിച്ചു.