തൃശൂർ: കൊടുങ്ങല്ലൂർ സോപാനം സംഗീത വിദ്യാലയത്തിന്റെ സംഗീത രത്‌ന പുരസ്‌കാരത്തിന് കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബി. അരുന്ധതി അർഹയായി. സംഗീതത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അംഗമായ ഡോ. കെ. കേശവൻ നമ്പൂതിരി പത്രസമ്മേളനത്തിൽ പറഞ്ഞു.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് 16ന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും. സോപാനം ഉണ്ണിക്കൃഷ്ണൻ, വി.ഐ അഷറഫ്, സുനിൽ പഴൂപ്പറമ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.