thriprayar-camera
കാമറകളുടെ ഉദ്ഘാടനം വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ കെ. സുമേഷ് നിർവഹിക്കുന്നു

തൃപ്രയാർ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിറുത്തി തൃപ്രയാറിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ കാമറകൾ സ്ഥാപിച്ചു. കാമറകളുടെ ഉദ്ഘാടനം വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ കെ. സുമേഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൂടുതൽ സുരക്ഷാ കാമറകൾ സ്ഥാപിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, സ്ഥിരം സമിതി ചെയർമാന്മാരായ ബിന്ദു പ്രദീപ്, ഇന്ദിര ജനാർദ്ദനൻ, കെ.വി സുകുമാൻ, മെമ്പർമാരായ സി.ജി അജിത്ത് കുമാർ, ലളിത മോഹൻദാസ്, പ്രവിത അനൂപ്, സെക്രട്ടറി സുബു ജോർജ്, സബ് ഇൻസ്പെക്ടർ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.10 ലക്ഷം രൂപ ചെലവഴിച്ചാണ് കാമറകൾ സ്ഥാപിച്ചത്.