കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം ബാങ്കിലെ മുതിർന്ന അംഗങ്ങൾക്ക് നൽകി വരുന്ന ആശ്വാസ്‌ പെൻഷൻ പദ്ധതിയുടെ 5-ാം വാർഷികവും പെൻഷൻ വിതരണവും ബാങ്കിന്റെ കൂളിമുട്ടം തട്ടുങ്കൽ ശാഖയിൽ നടന്നു. 789 അംഗങ്ങൾക്ക് പെൻഷൻ ഇനത്തിൽ 11,​83,​500 രൂപ വിതരണം ചെയ്തു. മുറ്റത്തെ മുല്ല ലഘു വായ്പ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബാങ്ക് നേരിട്ട് 2017 മുതൽ നടപ്പിലാക്കിയ വനിതാ ഗ്രൂപ്പുകൾക്കുള്ള മൈക്രോ ഫൈനാൻസ് പദ്ധതിയിലൂടെ ഇതിനോടകം 42 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിട്ടുണ്ട്. പെൻഷൻ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദ്അലിയും മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രനും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ സനില,​ ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്,​ സെക്രട്ടറി ടി.ബി. ജിനി തുടങ്ങിയവർ സംസാരിച്ചു. ലൈന അനിൽ, സുവർണ ജയശങ്കർ, വി.എസ്‌. രവീന്ദ്രൻ, ബാങ്കിന്റെ ടെക്നിക്കൽ ഡയറക്ടർ ആർ.എ. മുരുകേശൻ, മുൻ പ്രസിഡന്റ് സി.കെ. ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.